11:31am 13 November 2026
NEWS
പ്രവാസി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും സ്കൂൾ ഗതാഗതവും സൗജന്യമാക്കി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി
09/06/2026  09:28 AM IST
nila
പ്രവാസി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും സ്കൂൾ ഗതാഗതവും സൗജന്യമാക്കി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി

​ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഖത്തരികളല്ലാത്ത വിദ്യാർത്ഥികളുടെ പാഠപുസ്തക വില, സ്കൂൾ ബസ് ഫീസ് എന്നിവ നിശ്ചയിക്കുന്ന നിയമത്തിൽ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സുപ്രധാന ഭേദഗതി വരുത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ പൗരന്മാരല്ലാത്ത, ഖത്തരികളല്ലാത്ത വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നൽകുന്നതും ഗതാഗത ഫീസ് ഈടാക്കുന്നതും സംബന്ധിച്ച 2023-ലെ തീരുമാന നമ്പർ (20)-ലെ ചില വ്യവസ്ഥകളിലാണ്  മാറ്റങ്ങൾ വരുത്തിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു
.ഖത്തരി യാത്രാ രേഖകൾ (Qatari Travel Documents) കൈവശമുള്ള വിദ്യാർത്ഥികൾ.
​ഖത്തറിൽ സ്ഥിര താമസ കാർഡ് (Permanent Residency Card) ഉള്ളവർ.എന്നീ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നതോടൊപ്പം സ്കൂൾ ബസ് ഫീസിൽ നിന്നും ഇളവ് ഉണ്ടായിരിക്കും. ഖത്തരി പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കും നിലവിലുള്ള ആനുകൂല്യങ്ങൾക്ക് പുറമെയാണ് മാനുഷിക പരിഗണന മുൻനിർത്തി ഈ രണ്ട് പ്രത്യേക വിഭാഗങ്ങളെക്കൂടി ഇളവുകളുടെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മന്ത്രാലയം നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഉത്തരവ് നിലവിൽ വന്നതോടെ വിദ്യാർത്ഥികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചുതുടങ്ങും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img